ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി കൃത്യമായ ഇടവേളകളില്‍ ദേശാടന പക്ഷികള്‍ വരികയും, പോകുകയും ചെയ്യുന്നത് നമ്മള്‍ കാണുകയും , അറിയുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇവയ്ക്ക് കൃത്യമായി ദിശയും, സഞ്ചാര പാതയും, പോകേണ്ട ഇടവും എങ്ങനെ അറിയാന്‍ സാധിക്കുന്നു അല്ലെ?. നമുക്ക് MAP നോക്കി പോകാം അല്ലെങ്കില്‍ ഇപ്പോള്‍ GPS ഉണ്ട് ഇപ്പോള്‍ നമ്മെ സഹായിക്കാന്‍. പക്ഷികള്‍ക്ക് എങ്ങനെ ഇത് സാധിക്കുന്നു?. അതെ അവര്‍ക്കും അവരുടെ സഹജമായ ദിശാസഹായി ഉണ്ട്.എങ്ങനെയെന്നു നോക്കാം.
ദേശാടന പക്ഷികളുടെ മിക്കവാറും ഇത്തരം ദീര്‍ഘദൂര സഞ്ചാരം ശ്രദ്ധിച്ചാല്‍ മനസിലാകും വടക്ക് - തെക്ക് അല്ലെങ്കില്‍ തെക്ക്-വടക്ക് ആയിരിക്കും. ഇതിനൊരു കാരണം കൂടിയുണ്ട്.നമുക്കറിയാം ഭൂമിക്കൊരു കാന്തിക മണ്ഡലം ഉണ്ടെന്നും അതുകൊണ്ടാണ് ഒരു കാന്തം സ്ഥിരമായി വടക്ക്-തെക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്നതെന്നും. ദിശ അറിയാന്‍ കപ്പല്‍ യാത്രക്കാരും മറ്റും ഉപയോഗിച്ചിരുന്ന COMPASS ( വടക്ക് നോക്കി യന്ത്രം ) ഇതിന്‍റെ അടിസ്ഥാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന്‍ നമുക്ക് GPS സാങ്കേതിക വിദ്യയുണ്ട്. അതിനാല്‍ നാവിഗേഷന്‍ വളരെയെളുപ്പമാണ്.
നമ്മള്‍ ചെറിയ ക്ലാസില്‍ ചെയ്ത ഒരു ഫിസിക്സ് പരീക്ഷണം ഓര്‍ത്തു നോക്കാം. ഒരു പേപ്പറില്‍ കുറച്ച ഇരുമ്പ് കഷണം വിതറുക. എന്നിട്ട് പേപ്പറിനടിയില്‍ ഒരു കാന്തം വയ്ക്കുക. ഇരുമ്പ് കഷണങ്ങളെല്ലാം ഒരു പ്രത്യേക രീതിയില്‍ അറേഞ്ച് ചെയ്യപ്പെടുന്നത് കാണാം. ഇതാണ് കാന്തിക മണ്ഡലം അഥവാ MAGNETIC FLUX.
ദേശാടനപക്ഷികളുടെ കണ്ണുകളിലുള്ള പ്രത്യേക തരം തന്മാത്രകള്‍ ഭൂമിയുടെ കാന്തിക മണ്ഡലവുമായി പ്രവര്‍ത്തിക്കുന്നതായി ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ തലച്ചോറിലെ ദൃശ്യനിര്‍ണയ കേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നതായി മനസിലായിട്ടുണ്ട്. അതായത് ഇത്തരം പക്ഷികള്‍ ഭൂമിയുടെ കാന്തിക മണ്ഡലം കാണാനുള്ള കഴിവുള്ളവയാണ്. അതിനാലാണ് ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തി നനുസരിച്ച് വടക്ക്-തെക്ക് അല്ലെകില്‍ തെക്ക് - വടക്ക് ദിശയില്‍ സഞ്ചരിക്കുന്നത്.മാത്രമല്ല ഈ MAGNETIC FLUX ഇവയുടെ ദിശയും, സ്ഥാനവും നിര്‍ണയിക്കാനുള്ള MAP ആയി ഉപയോഗിക്കുന്നു.


No comments:
Post a Comment