ശ്രവ്യമായ ശബ്ദവീചികളെ,
അവയുടെ ആവൃത്തികളുടെയും കാല വ്യതിയാനങ്ങളുടെയും
ക്രമിതമായ മേളിപ്പിച്ചു കൊണ്ടുള്ള വിനിമയം എന്ന് പറയാം.. ഉപകരണങ്ങള്‍ കൊണ്ടും,
മനുഷ്യന്റെ ശബ്ദ പേടകം (Vocal Cord) കൊണ്ടും സംഗീതത്തെ സൃഷ്ടിക്കാം. പ്രകൃതിയില്‍, എങ്ങും സംഗീതത്തെ ശ്രവിക്കാന്‍, സംഗീത ബോധമുള്ള ഒരാള്‍ക്ക് കഴിയും.. മറ്റൊരു തരത്തില്‍
പറഞ്ഞാല്‍, പ്രകൃതിയിലെ സര്‍വവും സംഗീതികമാണ്…
(കേള്‍ക്കാവുന്ന തരംഗങ്ങള്‍ക്കും ഒരുപാട് അപ്പുറത്ത്
നില്‍ക്കുന്ന ഒന്നാണ് പ്രകാശം. അതും സംഗീതം തന്നെ..) നാടന്‍ ശീലുകളായി ഗോത്രങ്ങളില്‍
നിന്നുയര്‍ന്ന മാനവ സംഗീതത്തിനു, ഒരു വിശിഷ്ട രൂപം,
പ്രാകൃത അക്കാദമികള്‍ കൊടുത്തതിന്റെ ഫലമാണ്,
വിശിഷ്ട സംഗീതം (ക്ലാസിക്കല്‍ മ്യൂസിക്) എന്ന സംഗീത
ശാഖ. ഈണങ്ങള്‍ക്കും മേളങ്ങള്‍ക്കും നിയത രൂപം നല്‍കി, രാഗങ്ങളായും, താളങ്ങളായും ക്രമീകരിച്ച് ശാസ്ത്രീയ സംഗീതം എന്ന പേരില്‍, പ്രചാരത്തില്‍ ഇന്നുള്ളത്..
ഇവിടെ പ്രതിപാദിക്കുന്നത്,
സംഗീതത്തിന്റെ ശാസ്ത്രീയതയെ ആണ്. അതായത് ശാസ്ത്രീയ
സംഗീതം, (Scientific Music – Not Classical Music) ഒരു പ്രത്യേക ആവൃത്തിയില്‍ ഉള്ള ഒരു ശബ്ദത്തില്‍ തുടങ്ങി അതിന്റെ
ഇരട്ടി ആവൃത്തി വരെയ്ക്കുള്ള ശബ്ദ വിന്യാസ മേഖലയാണ് ഒരു സ്ഥായി(octave). ഏതാണ്ട് ഏഴു സ്ഥായികള്‍ വരെ ഉപരണ സംഗീതത്തില്‍ ഉപയോഗിക്കുന്നു.
വായ് പ്പാട്ടിനു സാധാരണയായി മൂന്നു സ്ഥായികള്‍ ആണ് ഉപയോഗിക്കുക. സ്ഥിരമായ സ്വര സഞ്ചാരം
നടത്തുന്ന സ്ഥായി ആണ് മധ്യ സ്ഥായി. അതിനു താഴെ ഉള്ള മന്ത്ര സ്ഥായിയും, മുകളിലുള്ള താര സ്ഥായിയും ആണ്, സാധാരണ ആലാപനങ്ങള്‍ക്ക് ഉപയോഗിക്കാറ്.
.
രാഗമെന്നത്,
സ്ഥായികള്‍ക്കകത്തെ ശബ്ദ ആവൃത്തികളുടെ, ജാമ്യതീയ പ്രോഗ്രഷനാണ്.. താളം, അനുരൂപ ശബ്ദങ്ങളുടെ അരിത്മെടിക് പ്രോഗ്രഷനും. (അത്
സ്ഥായികളുമായി ചേര്‍ന്ന് നിന്ന് കൊള്ളണം എന്നില്ല. ) സാധാരണയായി,ഒരു രാഗം ഉണ്ടാകാന്‍ഏഴു സ്വരങ്ങള്‍ എടുക്കും അവയാകട്ടെ
സംഗീതത്തിലെ ഒരു സ്ഥായിയിലെ 12 സ്വരങ്ങളില്‍ നിന്നാണ്
എടുക്കുന്നത്. സാധാരണ ഒന്നാം കട്ട (ഹാര്മോനിയത്തിലെ ആദ്യ കീ) എന്ന് പറയുന്ന സ്വരം 256 ഹെര്‍ട്സ് ആണ് . അതായത് 2^8 (2കാതം 8) അതാണ് ആധാര സ്വരമായ ഷഡ്ജം. സ്ഥായിലെ അവസാന സ്വരമായ അടുത്ത ഷഡ്ജം
എന്നത് 512 ഹെര്‍ട്സ് ആണ് അതായത് 2^9 ഇവയ്ക്കിടയി 11 സ്വരങ്ങള്‍ ഉണ്ട്.. 2 രിഷഭം, 2ഗാന്ധാരം,
2മാധ്യമ, 1പഞ്ചമം, 2ധൈവതം, 2നിഷാദം ഈ സ്വരങ്ങള്‍ തമ്മിലുള്ള വ്യത്യാനം 1.059
… എന്നോ മറ്റോ വരും.. (കൃത്യം
സംഖ്യ ഓര്‍മയില്ല. 12th root of 2 എന്നത് വേണ്ടപ്പോള്‍
കണക്കാക്കി എടുക്കാറാണ് പതിവ്..) ഇതൊരു ജാമ്യതീയ പ്രോഗ്രഷനാണ്.
.
ഈ പ്രോഗ്രഷനിലെ ചില
പ്രത്യേക സ്വരങ്ങളെ (notes) ചില പ്രത്യേക ചേരുവയില്‍
കോര്‍ത്തിണക്കി, ഒരു പ്രത്യേക വികാരത്തെ
ഉരുവാക്കുന്ന സ്വരഹാരം ആണ് രാഗം എന്നത്. മുഖ്യമായി എഴുപത്തിരണ്ട് മേള കര്‍ത്താ രാഗങ്ങള്‍
ആണുള്ളത്. (അവയെ ആധാരമാക്കി, ലക്ഷ ക്കണക്കിന് ജന്യരാഗങ്ങളും
ഉണ്ട്.) ഓരോ രാഗവും, പുറപ്പെടുവിക്കുന്ന
സ്വരഹാരം, മനുഷ്യനില്‍ (പ്രകൃതിയിലും)
ചില പ്രത്യേക വികാരങ്ങളെ ഉദ്ദീപിപ്പിക്കും.
.
മനുഷ്യ മനസ്സിനെ അത്
അങ്ങിനെ ആണ് ഉദ്ദീപിപ്പിക്കുക എന്ന് നോക്കാം. മനസ്സ് ഒരു ജീവനുള്ള സത്തയുടെ ധര്‍മങ്ങളുടെ കൂട്ടായ്മയാണ്.
ജ്ഞാനേന്ദ്രിയങ്ങള്‍ നിര്‍വഹിക്കുന്ന ധര്‍മങ്ങളുടെ കൂട്ടായ്മയാണ് ബോധമനസ്സ്. സ്മൃതീന്ദ്രിയങ്ങടെ
തലത്തില്‍ ഉപബോധ മനസ്സും, സ്വത്വേന്ദ്രിയങ്ങളുടെ
തലത്തില്‍ അവബോധ മനസ്സും, കര്‍മേന്ദ്രിയങ്ങളുടെ
തലത്തില്‍ പ്രകടമനസ്സും (ഭാവാദികള്‍, പെരുമാറ്റം..) വിവിക്തേന്ദ്രിയങ്ങളുടെ തലത്തില്‍ പ്രതിമനസ്സും നിലകൊള്ളുന്നു..
സംഗീത വീചികളുടെ പ്രോഗ്രഷനെ മനസ്സിലാകാനുള്ള, മനോ താളങ്ങളുടെ ഏകാതാനാവസ്തയുടെ വ്യവസ്ഥാ യോഗ്യതകളാണ് താള ബോധവും
ശ്രുതി ബോധവും. അത് ജന്മത്തമാണ്. ഒരിക്കലും സൃഷ്ട്ടിക്കാന്‍ കഴിയാത്തത്.. നാം സംഗീതം
കേള്‍ക്കുമ്പോള്‍ പ്രതി മനസ്സില്‍ നിന്നും പ്രകട മനസ്സിലേക്കും, അവിടെ നിന്നും ബോധ മനസ്സിലേക്കും, അവിടെ നിന്നും ഉപബോധ മനസ്സിലേക്കും ആണ് സംഗീത വീചികള്‍
കടന്നു വരിക..
.
താളബോധം നന്നേ ഉള്ള
ഒരു വ്യക്തിയില്‍, കേള്‍ക്കുന്ന ഗീതം
ഏറെക്കുറെ അങ്ങിനെ തന്നെ ഉള്ളിലേക്ക് കടന്നു വരും.. ഏതു രാഗമാണോ കേള്‍ക്കുന്നത്,
അത് പ്രേരിപ്പിക്കുന്ന വികാരങ്ങള്‍, ഉപബോധമനസ്സിനെ ട്രിഗര്‍ ചെയ്യും അത് ശരീരത്തിലെ
നാഡീ വ്യൂഹത്തിലെ ന്യൂറോണുകളെ തത്തുല്യ വികാരത്തിന് അനുസൃതം റെസോനേറ്റു (resonate)
ചെയ്യിക്കും. ന്യൂരോനുകളിലെ സിനാപ്ടിക് പശിമയുടെ
തുലനമായ ചേരുവ സ്വന്തമായി ഉള്ളവര്‍ക്ക് ആണ് സംഗീത വീചികളിലെ സ്വര വ്യതിയാനങ്ങളെ അതേ
പടി ബോദ്ധ്യമാകുക. അവര്‍ക്ക് പലപ്പോഴും കേട്ട ഈണത്തെ അതേ പടി പുന:സൃഷ്ടിക്കാനും കഴിയും.
സിനാപ്ടിക് പശിമ എല്ലാരിലും ഒരു പോലെ ആയിരിക്കില്ല. അത് കൊണ്ട് തന്നെ ഓരോ ഇന്ദ്രിയ
/ മനോ തലങ്ങളും, കൈമാറുന്ന സ്വര കൃത്യതയില്‍
മാറ്റം ഉണ്ടാകും. ഇതാണ് ഓരോ വ്യക്തിയിലും ഉള്ള ആസ്വാദന ശേഷിയില്‍ മാറ്റം ഉണ്ടാക്കുന്നത്.
എല്ലാര്‍ക്കും പാടാന്‍ കഴിയാത്തതും അത് കൊണ്ട് തന്നെ.
.
സംഗീതത്തെ ചികിത്സയ്ക്ക്
ഉപയോഗിക്കാറുണ്ട്. മനോ വികാരങ്ങള്‍ ശരീരത്തിന്റെ ഭാവിയെ ബാധിക്കും എന്നത് പ്രകൃതിയുടെ
നിയമം ആണ്. പൊതുവില്‍, രോഗങ്ങള്‍ ഉണ്ടാകുന്നതും,
രോഗ ശമനം നടത്തുന്നതും, പ്രകൃതിയുടെ ഈ സ്വഭാവത്തെ ആശ്രയിച്ചാണ്. ഔഷധ ചികത്സകളില്‍, ശമന കാരണമാകുന്ന പ്ലാസ്സിബോ ഈ നിയമത്തെ ആധാരമാക്കിയാണ്.
മന്ത്രവാദം മുതല്ക്കൊണ്ടുള്ള എല്ലാ ചികിത്സകളും ലക്ഷ്യമാക്കുന്നതും, വിജയം കാണുന്നതും, ഇതേ പ്ലാസിബോ പ്രതിഭാസത്തെ ആശ്രയിച്ചാണ്. (ഓരോ ചികിത്സാ രീതിയും,
ശരീരത്തിന്റെ കോശ വൈകാരികതയെ ഓരോ രീതിയില്‍ സമീപിക്കുന്നു.
ചിലത് രാസികമായി, ചിലത് പോഷണമായി,
ചിലത് പ്രതികരണാത്മകമായി ..) മനെജുമെന്റ്റ് ശാസ്ത്രങ്ങള്‍
വൈകാരിക ബുദ്ധിയെ ആശ്രയിക്കുന്നതും, ജീവന്റെ ഭാവിയില്‍, വികാരങ്ങള്‍ക്കുള്ള
സ്ഥാനം കൊണ്ടാണ്. സംഗീതത്തിനു ഒരു വ്യക്തിയില്‍ വൈകാരികതകളെ ഉദ്ദീപിപ്പിക്കാന്‍ ആകും
എന്ന സവിശേഷതയാണ്, ചികല്‍സയില്‍ സംഗീതത്തെ
ഉപയോഗിക്കാന്‍ കാരണം. (മനുഷ്യനുണ്ടായ കാലം മുതല്‍, പല പരമ്പരാഗത സംവിധാനങ്ങളും സംഗീതത്തെ , സാമൂഹ്യ കെട്ടുറപ്പിനും, സുസ്ഥിതിക്കും ഉപയോഗിച്ച് വരുന്നുമുണ്ട്. മലയാള നാട്ടില്‍, സാമൂഹ്യ സംഗീത നൃത്താദികള്‍ പ്രചാരത്തില്‍ ഇല്ല.
മലയാളിയുടെ വൈകാരിക കുഴപ്പങ്ങള്‍ക്കുള്ള ഒരു മുഖ്യകാരണവും ഇത് തന്നെ.)
.
ശുദ്ധ സംഗീതത്തിന്റെ
നിരന്തര പ്രേരണയാല്‍, ഒരു വ്യക്തിയില്‍, വളരെ പോസിറ്റീവ് ആയ വികാരങ്ങളെ പ്രേരിതമാക്കാനും,
ഒരു പക്ഷെ മറ്റൊരു ചികിത്സയുടെയും സഹായമില്ലാതെ
തന്നെ രോഗശമനം ഉറപ്പാക്കാനും കഴിയും. ആധുനിക സാങ്കേതിക ചികിത്സ സംവിധാനം (അലോപ്പതി)
മൂലം മാത്രം ചികല്‍സിക്കാവുന്ന, പരിക്കുകളും മറ്റും,
സര്‍ജറിക്ക് ശേഷം എളുപ്പം ഉണങ്ങാന്‍, സംഗീതത്തെ ഉപയോഗിക്കാം.. (അവിടെ മുറിവ് ഉണക്കാനല്ല,
അതിന്റെ വേഗം കൂട്ടാനാണ്, സംഗീതം ഉപകരിക്കുക.)
.
അതെ. സംഗീതത്തെ ചികിത്സയ്ക്ക്
ഉപയോഗിക്കാനാകും. അതെല്ലാരിലും ഒരു പോലെ അല്ല ഫലിക്കുക. വ്യക്തിയുടെ താളബോധം (താള,
ശ്രുതി, ലയ ബോധങ്ങള്‍ ) സംഗീതത്തിനു വ്യക്തിയിലുള്ള സ്വാധീനത്തെ നിര്‍ണയിക്കും.
.പ്രപഞ്ചത്തിന്റെ സര്‍വവും സംഗീതാത്മകമാണ്. മനസ്സും
വികാരവും കൊണ്ട് അതിനു പുറത്തൊരു ലോകം ഭാവന ചെയ്‌താല്‍, പ്രകൃതിയുടെ ഒരു ഈണവും നമുക്ക് കിട്ടുകയില്ല.

No comments:
Post a Comment