തമാശയോടെയാണെങ്കിലും നമ്മള്‍ കേള്‍ക്കുകയും അവഗണിക്കുകയും ചെയ്തിട്ടുള്ള ചോദ്യങ്ങളിലൊന്നാണിത്. പക്ഷെ ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ നമുക്ക് മഹത്തായ ഒരു സിദ്ധാന്തം ഉണ്ട്. ശാസ്ത്രത്തിന്‍റെ ഇതുവരെയുണ്ടായ കണ്ടെത്തലുകളില്‍ വച്ച് ഏറ്റവും ശ്രേഷ്ടമായത്. 1859-ല്‍ ചാള്‍സ് ഡാര്‍വിന്‍ എന്ന ശാസ്ത്രകാരന്‍ അവതരിപ്പിച്ച പരിണാമ സിദ്ധാന്തം. 'On the Origin of Species" എന്ന പുസ്തകത്തിലാണ് ആദ്യമായി ഈ സിദ്ധാന്തം പ്രസിദ്ധപ്പെടുത്തിയത്.
ഈ പുസ്തകം ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരെയും , ഗവേഷകരേയും വളരെയധികം ആകര്‍ഷിക്കുകയും അവര്‍ അതിനെ സാധൂകരിക്കുന്ന പലതും കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ മനുഷ്യനടക്കമുള്ള ഇല്ല ജീവികളുടെയും നില നില്‍പ്പും , അതിജീവനവുമായി ബന്ധപ്പെട്ട് പരിണാമ സിദ്ധാന്തത്തെ വെല്ലുവിളിക്കാന്‍ ഒരു ശാസ്ത്ര കണ്ടുപിടുത്തവും ഉണ്ടായിട്ടില്ല. ഭാവിയില്‍ പരിണാമ സിദ്ധാന്തം തന്നെ മെച്ചപ്പെട്ട രീതിയില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടേക്കാം . അതല്ലാതെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന്‍ ഒരിക്കലും ശാസ്ത്രത്തിന് പറയേണ്ടി വരില്ല.
370 കോടി വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഒരു പൊതു പൂര്‍വിക ജീവിയില്‍ നിന്നാണ് ഇന്ന്‍ കാണുന്ന എല്ലാ ജീവി വര്‍ഗങ്ങളും ഉണ്ടായിട്ടുള്ളത് . പ്രകൃതി നിര്‍ധാരണം( Natural Selection), മ്യൂട്ടേഷന്‍(ഉല്‍പരിവര്‍ത്തനം), Genetic Drift, Genetic Hitch hiking, Gene flow എന്നീ പരിണാമ പ്രക്രിയകളാണ് ഉണ്ടായിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്.
പ്രകൃതി നിര്‍ദ്ധാരണം എന്നത് തെളിവുകള്‍ ആവശ്യമില്ലാത്ത ഒരു പരിണാമ പ്രക്രിയ ആണെന്നത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതാണ്.പാരമ്പര്യമായി വ്യാപരിക്കുന്ന ജീവികളുടെ വ്യതിയാനങ്ങള്‍ സമൂഹത്തില്‍ കാണപ്പെടുന്നുണ്ട്. ജീവികള്‍ അതിജീവിക്കാന്‍ പറ്റുന്നതിനേക്കാള്‍ സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു. ഈ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ അതിജീവന സാധ്യത ഉള്ള ജീവികള്‍ നില നില്‍ക്കുകയും , അടുത്ത തലമുറകളെ സൃഷ്ട്ടിക്കുകയും ചെയ്യുന്നു.
ഒരു ജീനിന്‍റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന മ്യൂട്ടേഷനുകളും, പുതിയ ജീനുണ്ടാകാനുള്ള മ്യൂട്ടേഷനുകളും പലപ്പോഴും ഉണ്ടാകാറുണ്ട്. തടസ്സപ്പെടുത്തുന്ന മ്യൂട്ടേഷനുകള്‍ പലപ്പോഴും പ്രതികൂലമായി നിര്‍ദ്ധാരണം ചെയ്യാറുണ്ട്. പക്ഷെ നിര്‍ദ്ധാരണ സമര്‍ദ്ദം കുറവാണെങ്കില്‍ ഏതെങ്കിലും അവയവങ്ങലുടെയോ മറ്റോ വൈകല്യത്തിനോ , നാശത്തിനോ കാരണമായേക്കാം. മനുഷ്യന് പണ്ട് വലുണ്ടായിരുന്നു എന്ന്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയായിരിക്കും ഇല്ലാതായത്. ഏതൊരു അവയവത്തിനും അനുകൂലവും, പ്രതികൂലവുമായ മ്യൂട്ടേഷനുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. നമ്മള്‍ ഉപയോഗിക്കാത്ത അല്ലെങ്കില്‍ ആവഷ്യമില്ലാത്ത അവയവങ്ങള്‍ പ്രതികൂലമായി നിര്‍ദ്ധാരണം ചെയ്യാതെ അതിന്‍റെ നാശത്തിലേക്ക് നയിക്കുന്നു.ഗുഹകളില്‍ ഇരുട്ടില്‍ ജീവിക്കുന്ന ചില ജീവികള്‍ക്ക് കണ്ണ്‍ ഇല്ലാതായിട്ടുണ്ട്.
മനുഷ്യനും , ചിമ്പന്‍സിക്കും ഏതാണ്ട് ഒരേ പോലത്തെ സാമ്യതകള്‍ കാണാന്‍ കഴിയും. അതിന്റെയര്‍ത്ഥം ഇവ രണ്ടും പരിണമിച്ചത് ഒരേ പൊതു പൂര്‍വികനില്‍ നിന്നായിരിക്കാം. ചിലര്‍ ചോദിക്കാറുണ്ട്. കുരങ്ങില്‍ നിന്നാണ് മനുഷ്യന്‍ പരിണമിച്ചതെങ്കില്‍ കുരങ്ങുകള്‍ ഇപ്പോഴുമുണ്ടല്ലോ? അവയെന്താ മനുഷ്യന്‍ ആകാത്തതെന്ന്. മനുഷ്യനും, കുരങ്ങും, ചിമ്പന്‍സി യുമെല്ലാം ഒരു പൊതു പൂര്‍വിക ജീവിയില്‍ നിന്നും പരിണമിച്ച് പല ജീവി വര്‍ഗമായതാണ് . അല്ലാതെ കുരങ്ങുകള്‍ ഇനി മനുഷ്യനാവുകയോ, മനുഷ്യന്‍ കുരങ്ങാവുകയോ ചെയ്യാറില്ല.
അപ്പോള്‍ കോഴി യാണോ കോഴി മുട്ടയാണോ ആദ്യമുണ്ടായതെന്നു ചോദിച്ചാല്‍ കോഴി തന്നെയാണ്. കോഴി ഉണ്ടായത് കോഴി യുടെ പൂര്‍വിക ജീവിയില്‍ നിന്നും. മുട്ട എന്നത് കോഴിക്ക് അതിന്റെ ജീവി വര്‍ഗ തലമുറയെ നില നിര്‍ത്താനുള്ള ഉപാധി മാത്രം.

No comments:
Post a Comment