ഹാര്‍ഡ്‌വെയര്‍ , സോഫ്റ്റ്‌വെയര്‍ എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷെ എന്താണ് 'വെറ്റ് വെയര്‍' , പുതിയ കമ്പ്യൂട്ടിംഗ് ടേം ആണ്.നമ്മള്‍ കൊടുക്കുന്ന 'സോഫ്റ്റ്‌വെയര്‍ ' എന്താണോ അത് കൃത്യമായി ചെയ്യുന്ന 'ഹാര്‍ഡ്‌വെയര്‍' ആണല്ലോ നമ്മുടെ കമ്പ്യൂട്ടറുകള്‍. പക്ഷെ മനുഷ്യനെ പോലെ സ്വയം എന്തെങ്കിലും അപഗ്രഥിക്കാണോ ( Analyze ), തീരുമാനമെടുക്കാനോ കമ്പ്യൂട്ടറിന് കഴിയില്ലല്ലോ. അതിനൊരു പരിഹാരമായേക്കാം ഈ 'വെറ്റ് വെയര്‍ ' കമ്പ്യൂട്ടര്‍ ഭാവിയില്‍.
'വെറ്റ് വെയര്‍ ' കമ്പ്യൂട്ടര്‍ ഒരു ഓര്‍ഗാനിക് കമ്പ്യൂട്ടര്‍ ആണ്.ഇത് ജീവനുള്ള ന്യൂറോണുകള്‍ ( നാഡികോശം ) കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ജോര്‍ജിയ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്നോളജി യിലെ പ്രൊഫസര്‍ : ബില്‍-ഡിറ്റോ ( Bill ditto ) ആണ് ഇതിന്‍റെ പ്രാരംഭ ഗവേഷണങ്ങളുമായി മുന്നോട്ടു പോയത്. അദ്ദേഹം ഒരു തേരട്ട യുടെ ന്യൂറോണുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു പ്രോട്ടോ ടൈപ്പിന് (Prototype) Arithmetic Operations ചെയ്യാന്‍ കഴിയുന്നതായിരുന്നു. ഈ രംഗത്ത് ഇപ്പോഴും ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
'വെറ്റ്' എന്നത് ജലസാന്നിധ്യം എന്നാണല്ലോ. മനുഷ്യന്‍ ഉള്‍പ്പടെയുള്ള ഇല്ല ജീവികളിലും ഏറ്റവും കൂടുതല്‍ ജലമാണല്ലോ. അതുകൊണ്ടായിരിക്കാം ഈ പേര് വളരെ യോജിക്കുന്നത്. 'വെറ്റ് വെയര്‍' എന്നത് ഒരു ജീവിയുടെ ( മനുഷ്യന്‍) ഹാര്‍ഡ് വെയറും , സോഫ്റ്റ് വെയറും ഉള്‍പ്പെട്ടതാണെന്ന്‍ പറയാം. അവന്റെ Central Nervous System ( കേന്ദ്ര നാഡി വ്യവസ്ഥ ), Mind (മനസ്സ്) , ബ്രയിനില്‍ ഉണ്ടാകുന്ന എല്ലാ electrical,chemical പ്രവര്‍ത്തനങ്ങളും നമുക്ക് ഹാര്‍ഡ്‌വെയര്‍ ആയി പരിഗണിക്കാം. ന്യൂറോണുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഇമ്പള്‍സിനെ ( impulse) നമുക്ക് സോഫ്റ്റ്‌വെയര്‍ എന്നും വിളിക്കാം.
ഇന്ന് നാം കേള്‍ക്കുന്ന 'Artificial Intelligence' ഇതിന്‍റെ തുടര്‍ച്ചയായ ഗവേഷണങ്ങളാണ്. മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവികള്‍ ചിന്തിക്കുന്നതും , തീരുമാനങ്ങളെടുക്കുന്നതും അവര്‍ സ്വയം അപഗ്രഥിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്ന ചില പാറ്റെണുകള്‍ ( Pattern ) കൊണ്ടാണ്. ഇത്തരത്തില്‍ നമ്മളെല്ലാം ഓരോരോ സാഹചര്യത്തിനനുസരിച്ച് ബ്രയിനില്‍ ( Brain) വ്യത്യസ്തങ്ങളായ patterns ശേഖരിച്ച് വച്ചിട്ടുണ്ട്. ആവശ്യമനുസരിച്ച് ഈ pattern ഉപയോഗിക്കുകയോ , തിരുത്തല്‍ വരുത്തുകയും ചെയ്യുന്നുണ്ട്. ഇത് പോലെ സിമ്പിള്‍ Pattern തിരിച്ചറിയുന്ന കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചെടുതിട്ടുണ്ടെന്നു ഗവേഷകര്‍ പറയുന്നുണ്ട്. ഉദാഹരണത്തിന് കയ്യക്ഷരം തിരിച്ചറിയല്‍ ( Handwriting Recognition)
സമീപ ഭാവിയില്‍ ഈ രംഗത്ത് വിപ്ലവങ്ങള്‍ സംഭവിച്ചേക്കാം. പക്ഷെ ഇതിനു വളരെയധികം എതിര്‍പ്പുകളും പല ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ചിന്താശേഷിയുള്ള യന്ത്ര മനുഷ്യര്‍ മനുഷ്യരാശിക്ക് തന്നെ നാശമുണ്ടാകുമെന്ന്‍ വാദിക്കുന്നവരുമുണ്ട്.
No comments:
Post a Comment