ചില വാട്സാപ്പ് ട്രിക്കുകള്‍ പരിചയപ്പെടുത്താം. കൂട്ടുകാരില്‍ പലര്‍ക്കും അറിവുള്ളതായിരിക്കുമെന്നു വിചാരിക്കുന്നു. എന്നിരുന്നാലും അറിയാത്ത മറ്റു കൂടുകാരിലേക്ക് ഷെയര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
1. വാട്സാപ്പ് ചാറ്റുകള്‍ നമുക്ക് സുഹൃത്തുകള്‍ അയക്കുമ്പോഴും, നമ്മള്‍ അയക്കുമ്പോഴും മെസ്സെജിനോടൊപ്പം ടിക്ക് കാണാം. മെസ്സേജ് സുഹൃത്തിനു ഡെലിവര്‍ ആയി കഴിഞ്ഞാല്‍ 2 ടിക്ക് കാണാം. സുഹൃത്ത് വായിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആ 2 ടിക്കും നീല കളറില്‍ ആക്കും. ഇതിലൂടെ സുഹൃത്തിനു മനസിലാകും നമ്മള്‍ മെസ്സേജ് വായിച്ചു എന്ന്‍. ഇത് ഒഴിവാക്കാന്‍ , ആന്‍ഡ്രോയ്ഡില്‍ വാട്സാപ്പ് സെറ്റിംഗ്സ് ---> അക്കൗണ്ട് ---> പ്രൈവസി ----> റീഡ് റെസീപ്റ്റ്സ് എന്നത് ടിക്ക് മാറ്റുക.
ഐഫോണ്‍ ആണെങ്കില്‍ സെറ്റിംഗ്സ് ---> അക്കൗണ്ട് ---> പ്രൈവസി ----> റീഡ് റെസീപ്റ്റ്സ് എന്നത് ടോഗ്ഗിള്‍ ചെയ്ത് ഓഫ് ആക്കുക.
2. നമ്മുടെ ചാറ്റ് മെസ്സേജുകള്‍ ഫോര്‍മാറ്റ് ചെയ്യാം. മെസ്സജുകള്‍ ബോള്‍ഡ് ആകാന്‍, ബോള്‍ഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സെന്‍റന്‍സിന്‍റെയോ , വേര്‍ഡിന്‍റെയോ മുന്‍പിലും , ബാക്കിലും ഒരു * (സ്റ്റാര്‍ സിംബല്‍) ഇട്ടാല്‍ മതി.
അതുപോലെ ഇറ്റലിക്സ് ചെയ്യാന്‍ അണ്ടര്‍സ്കോര്‍ ഇടുക. സ്ട്രൈക്ക് ത്രൂ വേണമെങ്കില്‍ ടില്‍റ്റ് (~) സൈന്‍ ഇടുക.
* ബോള്‍ഡ് *
_ഇറ്റലിക്സ് _
~സ്ട്രൈക്ക് ത്രൂ ~
3. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഹൈഡ് ചെയ്യാന്‍
സെറ്റിംഗ്സ് ---> അക്കൗണ്ട് ---> പ്രൈവസി ---->പ്രൊഫൈല്‍ ഫോട്ടോ

No comments:
Post a Comment