Monday, July 24, 2017

മറന്നുപോയ വിന്‍ഡോസ്‌ XP/7/8/10 പാസ്സ്‌വേര്‍ഡ്‌ എങ്ങനെ കണ്ടുപിടിക്കാം




വിന്‍ഡോസ്‌ ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ മറന്നുപോയാല്‍ ശരിക്കും ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ എത്ര ഓര്‍മിച്ചാലും കിട്ടിയെന്നു വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മിക്കവാറും വിന്‍ഡോസ്‌ റീ ഇന്‍സ്റ്റോള്‍ ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ. ഇതുകാരണം നമുക്ക് വിലപെട്ട ഫയലുകള്‍ നഷ്ടമായേക്കും. ഇനി ആ പേടി വേണ്ട. അതിനായി ഒരുഗ്രന്‍ അപ്ലിക്കേഷന്‍. അതും തികച്ചും ഫ്രീ ആയി . ഓഫ്ക്രാക്ക്. ഗൂഗിളില്‍ ഒഫ്ക്രാക് ഡൌണ്‍ലോഡ് എന്ന് സെര്‍ച്ച്‌ ചെയ്യുക.
ഇവിടെ കാണുന്ന സ്ക്രീനില്‍ ഡൌണ്‍ലോഡ് ലൈവ് സീഡി എന്നത് ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക. ഇത് ഒരു ISO ഫയല്‍ ആണ്. ഇത് CD യിലോട്ടോ USB യിലോട്ടോ ലോഡ് ചെയ്ത് ഉപയോഗിക്കാം. CD യിലേക്ക് NERO ഉപയോഗിച്ച് ISO ഫയല്‍ write ചെയ്യാം. പക്ഷെ USB യിലേക്ക് ISO2Disc എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച് ലോഡ് ചെയ്യാം.
അതിനു ശേഷം കമ്പ്യൂട്ടറിന്റെ BIOS ല്‍ പോയി first bootable device ഓപ്ഷന്‍ CD യോ USB യോ ഏതാണെന്ന് സെലക്ട്‌ ചെയ്യുക .
അതില്‍ automatic ഓപ്ഷന്‍ തന്നെ കൊടുക്കുക. കുറച്ചു സമയം കൊടുക്കുക സ്കാന്‍ ചെയ്യാന്‍. അതിനു ശേഷം നമ്മുടെ കമ്പ്യൂട്ടറിലെ എല്ലാ user അക്കൗണ്ട്‌ ഉം പാസ്സ്‌വേര്‍ഡ്‌ കളും നമുക്ക് സ്ക്രീനില്‍ കാണാം .
ഇഷ്ടപെട്ടെങ്കില്‍ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്തു കൊടുക്കുക.

No comments:

Post a Comment