Monday, August 21, 2017

അജിനോമോട്ടോയെ വെറുതെ പേടിക്കേണ്ടാ...



ഹോട്ടലുകളില്‍ നിന്നും മറ്റും ആഹാരം കഴിക്കാന്‍ ഭയക്കുന്നതില്‍ ഇവന്റെ പങ്കും വലുതാണ്‌. ചില ഹോട്ടലുകാര്‍ പുറത്ത് ബോര്‍ഡും തൂക്കിയിട്ടുണ്ട്. ഞങ്ങള്‍ അജിനോമോട്ടോ ഉപയോഗിക്കുന്നില്ലയെന്ന്‍. അത്ര ഭയാനകമായി ഈ വാര്‍ത്ത‍ പരന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ എന്താണ് അജിനോമോട്ടോ?. ഇത് കഴിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?.

അജിനോമോട്ടോ എന്നത് ഒരു ജാപ്പനീസ് കമ്പനിയുടെ പേരാണ്. ഇതില്‍ അടങ്ങിയിരിക്കുന്നത് മോണോ സോഡിയം ഗ്ലൂക്കാമേറ്റ് (MSG). ഇത് ഫ്ലേവര്‍ കൂട്ടാന്‍ ഉപയോഗിക്കുന്ന ഒരു ഫുഡ്‌ പ്രോഡക്റ്റ്  ആണ്. മധുരം, ഉപ്പ്, ചവര്‍പ്പ് എന്നിവ പോലെ ഉമാമി (umami ) എന്ന ഒരു രുചി പ്രധാനം ചെയ്യുന്നു ഇത്. അതായത് ഒരു വെന്ത ഇറച്ചിയുടെ ഒരു സ്വാദ് ആണ്. ചൈനീസ് ഫുഡില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. തക്കാളിയിലും, ചീസിലും ഇത് അടങ്ങിയിട്ടുണ്ട്.

MSG ( മോണോ സോഡിയം ഗ്ലുക്കാമേറ്റ് ) ഒരു തരത്തിലും ദോഷം ചെയ്യുന്നവയല്ല എന്നാണ് ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുള്ളത്. ഗ്ലൂകാമേറ്റ് ഒരു അമിനോ ആസിഡ് ആണ്. അത് നമ്മുടെ ശരീരത്തില്‍ തന്നെയുണ്ട്. പിന്നെ സോഡിയം അത് സോഡിയം ക്ളോറൈഡിലുള്ള (നമ്മുടെ കറിയുപ്പ്) തിനെക്കാള്‍ മൂന്നിലൊന്നു മാത്രമാണ് ഇതിലുള്ളത്.

ഇത് ചേര്‍ത്തിട്ടുള്ള ആഹാരം കഴിക്കുമ്പോള്‍ ടേസ്റ്റ് കാരണം കൂടുതല്‍ കഴിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ കഴിക്കുമ്പോള്‍ ഉള്ള എന്തെങ്കിലും അസ്വസ്ഥതകള്‍ അല്ലാതെ വേറെയൊന്നും ലോകത്ത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പല ആരോപണങ്ങളും പലയിടത്തും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഏതു തരം സ്വാദും നമ്മുടെ തലച്ചോറുമായി ബന്ധപ്പെട്ടാണല്ലോ കിടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ന്യൂറോണുകളെ ഉദ്ദീപിപ്പിക്കുന്നുണ്ട്.

വളരെ അനുകൂലമായ റിപ്പോര്‍ട്ട് എന്താണെന്ന് വച്ചാല്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ MSG ചേര്‍ത്ത ഫുഡ്‌ കഴിച്ച് അവരുടെ കമ്മ്യുണിക്കേഷനില്‍ പുരോഗതി ഉണ്ടെന്ന തരത്തില്‍ ആണ്. അവരുടെ ന്യൂരോണുകളെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ആണെന്ന് തെളിവുണ്ട്. പിന്നെ ഇതു ഭക്ഷണവും ആവശ്യത്തിന് മാത്രമാണ് കഴിക്കേണ്ടത്. അമിതമായ ഭക്ഷണം അത് ഏതു തന്നെയായാലും ദോഷം ചെയ്യുമെന്നുള്ളത് സത്യം തന്നെയാണ്.



No comments:

Post a Comment