Monday, July 24, 2017

പ്രപഞ്ചത്തിന്റെ കഥ പ്രകാശത്തിലൂടെ




പ്രകാശം എന്ന ഭൗതിക പ്രതിഭാസത്തിന് ഒരുപാട് കഥകള്‍ നമ്മോട് പറയാനുണ്ട്. മനുഷ്യന്‍ പ്രപഞ്ചത്തിന്റെ ഒട്ടുമിക്ക നിഗൂഡതകളും അനാവരണം ചെയ്തിട്ടുള്ളത് പ്രകാശത്തിന്റെ സഹായത്താലാണ്. സൂര്യനില്‍ നിന്നുള്ള പ്രകാശമാണ് നമുക്ക് എല്ലായ്പോഴും ലഭിക്കുന്നത്. നക്ഷത്രങ്ങളില്‍ നിന്നും ലഭിക്കുന്നത് വളരെ ചെറിയ അളവില്‍ ആണ്. പക്ഷെ ഇതിലൂടെയാണ് നമുക്ക് പ്രപഞ്ചത്തെ ക്കുറിച്ച് അറിയാന്‍ പറ്റിയിട്ടുള്ളത്.


പ്രകാശം എന്നത് ഒരു ഇലക്ട്രോ മാഗ്നെറ്റിക് റെഡിയെഷന്‍ ( Electro Magnetic radiation ) ആണ്. അതിന്റെ ഒരു ഭാഗം മാത്രമാണ് നമ്മള്‍ കാണുന്ന ദൃശ്യപ്രകാശം. ദൃശ്യപ്രകാശത്തിന് 7 നിറങ്ങള്‍ ഉണ്ടെന്നു നമുക്കറിയാം. അതില്‍ RED നു താഴെ infrared എന്ന ഒരു തരംഗം ഉണ്ടെന്നു william Herschel എന്ന ശാസ്ത്രഞ്ജന്‍ കണ്ടുപിടിച്ചു. അതിനു ശേഷം വയലറ്റിനു മുകളില്‍ ultraviolet എന്ന തരംഗം , radio waves, X-Rays, Gama Rays അങ്ങനെ പല തരംഗങ്ങള്‍ കണ്ടു പിടിച്ചു. അങ്ങനെ Electro magnetic Spectrum വികസിപ്പികുകയുണ്ടായി.


Spectroscope എന്ന ഉപകരണത്തിന്റെ സഹായത്താലാണ് മറ്റ് നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശത്തെ നിരീക്ഷിച്ചു ആ സ്പെക്ട്രതിലുടെ അവിടെയുള്ള പദാര്‍ത്ഥങ്ങളെ മനസിലാകാന്‍ തുടങ്ങി.





അതായത് spectroscope ലുടെ ലഭിക്കുന Frequency, Wavelength, Color ഇതിലൂടെ പദാര്‍ത്ഥങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്യാലക്സി കല്‍ എന്നിവ തമ്മിലുള്ള അകലം , കൂടാതെ ഇതിലൂടെ പ്രപഞ്ചത്തിന്റെ പ്രായം പോലും നമുക്ക് മനസിലാകാന്‍ കഴിയും. അപ്പോള്‍ ഈ പ്രകാശം എന്നത് ചില്ലറകാരനല്ല..

No comments:

Post a Comment