പക്ഷെ അമേരിക്കയിലുള്‍പ്പടെ ലോകത്തിന്റെ പല ഭാഗത്തുള്ള ചില ആള്‍ക്കാര്‍ ഇപ്പോഴും മനുഷ്യന്‍റെ ചന്ദ്രയാത്ര ഒരു തട്ടിപ്പ് നാടകം ആണെന്നാണ് വിശ്വസിക്കുന്നത്. നാസയും അമേരിക്കയും ചേര്‍ന്ന് ലോകത്തെ പറ്റിക്കുകയായിരുന്നു എന്നാണ് പറയുന്നത്. അതിനുവേണ്ടി അവര്‍ പല വാദങ്ങളും നിരത്തുന്നുണ്ട്. നാസ ചന്ദ്രയാത്രകള്‍ മതിയാക്കി 2 വര്‍ഷത്തിനു ശേഷം 1974 ല്‍ ബില്‍ കയ്സിംഗ് എന്ന അമേരിക്കക്കാരന്‍ മനുഷ്യന്റെ ചന്ദ്രയാത്ര ഒരു ശതമാനം പോലും സംഭവ്യമല്ല എന്ന രീതിയില്‍ ഒരു പുസ്തകമിറക്കി. അതിനെ അനുകൂലിച്ച് Flat Earth Society ( ഭൂമി പരന്നതാണെന്നു വിശ്വസിക്കുന്ന സംഘടന ) ഇതിന്റെ വാദങ്ങളെ ഏറ്റെടുത്തു. അവരുടെ വിശ്വാസങ്ങള്‍ എത്രത്തോളം യുക്തിക്ക് നിരക്കുന്നതാണെന്ന് ഊഹിക്കവുന്നതല്ലേ ഉള്ളു.
ഏതാണ്ട് ഈ കാലഘട്ടത്തില്‍ ആണ് അമേരിക്കയും റഷ്യയും തമ്മില്‍ ശീത യുദ്ധം നടക്കുന്ന കാലം. റഷ്യ ബഹിരാകാശ ഗവേഷണത്തില്‍ ഏറെ മുന്നോട്ട് പോയിരുന്നു. ആദ്യത്തെ കൃത്രിമോപഗ്രഹം സ്പുട്നിക് – 1 വിക്ഷേപിച്ചു. ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ( യൂറി ഗഗാറിന്‍ ) അയച്ചു. ഇതിന്‍റെ നാണക്കേട് മറയ്ക്കാന്‍ വേണ്ടി അമേരിക്ക മനപ്പൂര്‍വം ഈ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ സത്യം ഇതല്ല.
മനുഷ്യന്‍ ചന്ദ്രനില്‍ പലവട്ടം പോകുകയും ഏകദേശം 365 കിലോഗ്രാം ചന്ദ്രനിലേ പാറക്കഷണങ്ങളും പൊടിയും കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ലോകത്തിന്റെ പല ഭാഗത്തുള്ള ലബോറട്ടറി കളിലേക്ക് അയച്ചു കൊടുത്തിട്ടുമുണ്ട്. ഭൂമിയിലെയുമായി ഒരു തരത്തിലും സാമ്യമുള്ളവയല്ല അതൊന്നും.
മനുഷ്യന് ചന്ദ്രനില്‍ പലവട്ടം പോകുകയും ഏകദേശം 365 കിലോഗ്രാം ചന്ദ്രനിലേ പാറക്കഷണങ്ങളും പൊടിയും കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. അതെല്ലാം ലോകത്തിന്റെ പല ഭാഗത്തുള്ള ലബോറട്ടറി കളിലേക്ക് അയച്ചു കൊടുത്തിട്ടുമുണ്ട്. ഭൂമിയിലെയുമായി ഒരു തരത്തിലും സാമ്യമുള്ളവയല്ല അതൊന്നും.
ഇവര്‍ പറയുന്ന മറ്റ് വാദഗതികള്‍ അവിടെ കൊടി പറക്കുന്നതും നിഴല്‍ ശരിയല്ല എന്നൊക്കെയാണ് അതൊക്കെ തെറ്റാണു. അതൊക്കെ വിശദമായി വീഡിയോ കാണുമ്പോള്‍ മനസിലാക്കവുന്നത്തെ ഉള്ളു. അവര്‍ കൈ കൊണ്ട് തൊടുമ്പോള്‍ മാത്രമാണ് അനങ്ങുന്നത്. മടക്കി വച്ചതിന്റെ ചുളുവുകളും കാണാവുന്നതാണ്. നിഴലിന്റെ കാര്യം അത് ചന്ദ്രന്റെ പ്രതലത്തിന്റെ ഉയര്ച്ചായും താഴ്ചയും ആണ് നിഴല്‍ അങ്ങനെ വരുന്നത്.
പിന്നെ എന്തുകൊണ്ട് അവര്‍ പിന്നെയും ആളെ അയച്ചില്ല എന്ന് പറയുന്നത്. അപ്പോളോ 17 കഴിഞ്ഞപ്പോള്‍ അപ്പോളോ 18 യാത്രക്ക് സജ്ജമായിരുന്നു. പക്ഷെ എല്ലാ പ്രാവശ്യവും ഒരേ ഡാറ്റ യും ഒരേ സാമ്പിളുകളും ആണ് ശേഖരിക്കുന്നത്. ഏകദേശം മനുഷ്യന് ചന്ദ്രനെ പറ്റി അറിയേണ്ടതെല്ലാം മനസിലാക്കാന്‍ അത് തന്നെ മതി. അപ്പോള്‍ പിന്നെ ഇത്രയും ചിലവാക്കി ഇനിയും ഒരു ചാന്ദ്രയാത്ര വേണ്ടെന്നു അമേരിക്കയും നാസയും തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് മറ്റ് രാജ്യങ്ങള്‍ പിന്നെ അതിന്റെ പിറകെ പോകാത്തത്. ചൈന 2020 ല്‍ ചൊവ്വയിലേക്ക് തയ്യാറെടുക്കുന്നു. നാസയ്ക്കും ഇതേ പദ്ധതി ഉണ്ട്.
ചാന്ദ്രയാത്ര നടന്നു എന്നതിന് ഏറ്റവും വലിയ തെളിവ് റഷ്യ തന്നെയാണ്. റഷ്യ പിന്നീട് റോബോടുകളെ ചന്ദ്ര പ്രതലത്തില്‍ അയച്ച അവിടുന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. അവയും നാസയുടെ സാമ്പിളുകളും തുല്യമായിരുന്നു. അത് മാത്രമല്ല പിന്നീട് ജപ്പാന്റെ നിരീക്ഷണ വാഹനം ചന്ദ്ര പ്രതലത്തില്‍ അപ്പോളോ യാത്രികര്‍ ഉപേക്ഷിച്ച Lunar Module കളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. നമ്മള്‍ അയച്ച ചന്ദ്രയാനും ഇത് കണ്ടെത്തിയിട്ടുണ്ട്. അത് മാത്രമല്ല അപോളോ യാത്രികര്‍ ചന്ദ്രനില്‍ സ്ഥാപിച്ചിരിക്കുന്ന റിട്രോറിഫ്ല്ക്ടരുകള്‍ ഉപയോഗിച്ച ചന്ദ്രനില്‍ നിന്നും ഭൂമിയിലെകുള്ള ദൂരം അളക്കാം. ഭൂമിയില്‍ നിന്നും ലേസര്‍ രശ്മികള്‍ ചന്ദ്രനിലേക്ക് അയച് ഇതില്‍ തട്ടി തിരിച്ചു വരുന്ന സമയം നോക്കി ഇപ്പോഴും നമ്മള്‍ ചന്ദ്രനിലേക്കുള്ള ദൂരം അളക്കുന്നുണ്ട് .
ചോദ്യം ചെയ്യുന്നതൊക്കെ നല്ലത് തന്നെ. ചോദ്യം ചെയ്തെങ്കില്‍ മാത്രമേ നമുക്ക് ഉത്തരങ്ങളിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. പക്ഷെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടായിട്ടും വിശ്വസിക്കാത്തവരെ പറഞ്ഞിട്ട കാര്യമില്ല.
നീല്‍ ആം സ്ട്രോങ്ങ് പറഞ്ഞ പോലെ മനുഷ്യന് ഇത് ഒരു ചെറിയ കാല്‍ വയ്പ്. മനുഷ്യരാശിക്കോ വന്‍ കുതിച്ചു ചാട്ടം . നമുക്ക് ഈ വരുന്ന ചാന്ദ്രദിനം ആഘോഷിക്കാം.


No comments:
Post a Comment