എപ്പോഴെങ്കിലുമൊക്കെ നമ്മള്‍ ചിന്തിച്ചിട്ടുണ്ട് ഇത്രയും ഭാരവുമായി ഈ വിമാനങ്ങള്‍ എങ്ങനെ പൊങ്ങി പറക്കുന്നു.ബെര്‍നോളി തത്വം ഉപയോഗിച്ചാണ് വിമാനത്തെ വായുവില്‍ പൊങ്ങി നിര്‍ത്താന്‍ സഹായിക്കുന്നത്. ഫ്ലൂയിഡ് മെക്കാനിക്സില്‍ പ്രശസ്തമായ ഈ തത്വം ഇതാണ്. ഒരു ദ്രാവകം ഒഴുകുമ്പോള്‍ മര്‍ദ്ധം കുറഞ്ഞാല്‍ അതിന്റെ വേഗത കൂടുന്നു. ഇവിടെ ഏറോഫോയിലുകളിളുടെ വായു ആണ് സഞ്ചരിക്കുന്നത്. ഒരു ഭാഗത്തുകൂടെ മര്‍ദ്ധം കൂട്ടിയാല്‍ തീര്‍ച്ചയായും മര്‍ദ്ധം കുറഞ്ഞ ഭാഗത്തേക്ക് വായു സഞ്ചരിക്കാന്‍ സാധ്യത കൂടുതല്‍ ആണ്. മര്‍ദ്ധം കൂടിയ വായു മര്‍ദ്ധം കുറഞ്ഞ ഭാഗത്തേക്ക് സഞ്ചരിക്കുന്നു.
ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലം ഇല്ല വസ്തുക്കളെയും അത് ആകര്‍ഷിക്കുന്നുണ്ട്. അപ്പോള്‍ ആകര്‍ഷണത്തിന് തുല്യമായ ഒരു ബലം വിപരീത ദിശയില്‍ ലഭിച്ചാല്‍ മാത്രമേ വിമാനത്തിനു പൊങ്ങി നില്‍കാന്‍ കഴിയു. ഇതിനെയാണ് ഏറോ ഡൈനാമിക്സില്‍ 'ലിഫ്റ്റ് ' എന്ന് പറയുന്നത്. ഈ 'ലിഫ്റ്റ്' സാധ്യമാക്കുന്നത് വിമാനത്തിന്റെ ചിറകുകള്‍ ആണ്. ചിറകുകളില്‍ കൂടി അതിവേഗത്തില്‍ വായു കടന്നു പോകുമ്പോഴാണ് ലിഫ്റ്റ് ഉണ്ടാകുന്നത്. ചിറകിനു താഴെയായി എഞ്ചിന്‍ ഉണ്ടായിരിക്കും. എഞ്ചിന്‍ വായുവിനെ സ്വീകരിച്ച് കംപ്രസ്സ് ചെയ്യുന്നു. ഇങ്ങനെ കംപ്രസ്സ് ചെയ്ത വായുവിന്റെ ഇന്ദനവുമായി കത്തിച്ചു അതി ശക്തിയില്‍ ചിറകിനടിയില്‍ കൂടി കടത്തി നോസിലിലുടെ പുറത്തേക്ക് കളയുന്നു.
ഏറോഫോയില്‍ ആകൃതിയില്‍ ഉള്ള ചിറകുകള്‍ക്ക് ഇങ്ങനെ യാണ് വിമാനത്തെ ഉയര്‍ത്താനുള്ള 'ലിഫ്റ്റ്' കിട്ടുന്നത്.എഞ്ചിന്‍ കൊടുക്കുന്ന സമ്മര്‍ദം ആണ് മുന്‍പോട്ട് പോകാന്‍ ഉള്ള ' ത്രസ്റ്റ്' വിമാനത്തിനു കിട്ടുന്നത്. ലിഫ്റ്റ് കിട്ടുന്നതിനോപ്പം എഞ്ചിന്‍ നല്‍കുന്ന 'ത്രസ്റ്റ് ' കൂടി ആകുമ്പോള്‍ ആണ് പൊങ്ങി പറക്കാന്‍ കഴിയുന്നത്. ഓരോ വിമാനത്തിന്‍റെയും ഭാരത്തിന് അനുസരിച്ച് വായുവില്‍ തങ്ങി നില്‍ക്കാനുള്ള ലിഫ്റ്റിന്റെ അളവ് , ചിറകിന്‍റെ വലിപ്പം എന്നിവ വ്യതസ്തമായിരിക്കും. ടേക്ക് ഓഫ് , ലാന്‍ഡിംഗ് സമയത്ത് ആവശ്യമായ മിനിമം സ്പീഡ്, വഹിക്കുന്ന ഭാരം എല്ലാം സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണ്.
അതുപോലെ തന്നെ ലാന്‍ഡിംഗ് സമയത്ത് വേഗത കുറയ്ക്കുമ്പോള്‍ ലിഫ്റ്റ് നഷ്ടപെടാതിരിക്കാന്‍ വിമാനത്തിന്റെ ചിറകുകളില്‍ സ്ലാറ്റ്, ഫ്ലാപ് എന്നീ സംവിധാനങ്ങള്‍ ഉണ്ട്. സ്ലാറ്റ് മുന്‍പോട്ടുള്ള വായുവിന്റെ സ്വീകരിക്കുന്ന ആംഗിള്‍ കൂട്ടാനും ഫ്ലാപ്പുകള്‍ പിന്നിലേക്ക് ചിറകുകള്‍ക്ക് തിരശ്ചീനമായി വരുമ്പോള്‍ വായു താഴേക്ക് തള്ളി വിടുന്ന ആംഗിള്‍ വര്‍ദ്ധിക്കുന്നു. അങ്ങനെ ലിഫ്റ്റ് വര്‍ദ്ധിക്കുന്നു.




No comments:
Post a Comment