Monday, August 14, 2017

ഓട്ടിസം : ഒരവലോകനം



ഓട്ടിസം എന്നത് നാഡി സംബന്ധമായ ഒരു വളര്‍ച്ചാ വൈകല്യമാണ്. തലച്ചോറിന്‍റെ സ്വഭാവിക വളര്‍ച്ചയ്ക്ക് വിഘാതമാകുന്ന ഒരവസ്ഥയാണിത്‌. ഓട്ടിസം എന്നത് സ്വയം ഉള്ളിലേക്ക് വലിയുക എന്നര്‍ത്ഥത്തില്‍ ആണ് ആ പേര് നല്‍കിയിട്ടുള്ളത്.സ്വയം എന്നര്‍ത്ഥം വരുന്ന  ഓട്ടോസ് (autos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് ഓട്ടിസം എന്ന വാക്കിന്റെ പിറവി. 1 മുതല്‍ 3 വയസിനിടക്ക് ആണ് ഇതിന്‍റെ ലക്ഷണങ്ങള്‍ കുട്ടികളില്‍ കാണപ്പെടുന്നത്.ചില ഓട്ടിസമുള്ള കുട്ടികളെ നമുക്ക് തുടക്കത്തിലേ തന്നെ വേണ്ട വിധത്തിലുള്ള പരിചരണങ്ങളിലൂടെ മാറ്റിയെടുക്കാവുന്നതാണ്.

കുട്ടികള്‍ ചില പ്രത്യേക ആക്ടിവിറ്റികള്‍ തുടര്‍ച്ചയായി ചെയ്യുകയോ , ഒരേ പോയിന്‍റില്‍ തന്നെ വളരെയധികം നേരം ചിലവിടുന്നതും, നമ്മുടെ കണ്ണുകളില്‍ നോക്കാതിരിക്കുക, മാതാ പിതാക്കളെയോ മറ്റുള്ളവരേയോ ശ്രദ്ധിക്കാതെ ഇരിക്കുക, എന്താണോ ചെയ്തിരുന്നത് അത് തന്നെ എപ്പോഴും ആവര്‍ത്തിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഓട്ടിസത്തിന്‍റെതാകാം. മറ്റു കുട്ടികളുമായി കളിക്കാനോ , അവരുമായി സമയം കളയാതെ ഒറ്റയ്ക്ക് ആയിരിക്കും ഇവര്‍ അധികവും. സാമൂഹികമായ യാതൊരു ആക്ടിവിറ്റിയും ഇവര്‍ ചിലപ്പോള്‍ പ്രകടിപ്പികാതെയിരിക്കാം.

സാധാരണയായി കുട്ടികള്‍, മറ്റ് കുട്ടികള്‍ കരയുകയോ , ചിരിക്കുകയോ  കണ്ടാല്‍ അവരിലും കരയാനും ചിരിക്കാനുമുള്ള  പ്രവണത ഉണ്ടാകും. ഓട്ടിസമുള്ള കുട്ടികളില്‍ ഇത് പൊതുവേ കാണാറില്ല. കാരണം തലച്ചോറില്‍ മിറര്‍ ന്യൂറോണുകള്‍ ( Mirror Neurons) എന്ന നാഡികോശങ്ങളുടെ അഭാവമോ, വൈകല്യമോ ആണ് ഇതിനു കാരണമായി ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. മിറര്‍ എന്ന വാക്ക് ഉദ്ധേശിക്കുന്നപോലെ ഒരു കണ്ണാടി അതാണ്‌ ഈ കോശങ്ങള്‍ നിര്‍വഹികുന്നത്. നമുക്ക് പൊതുവേ അനുകമ്പ, ദയ എന്നിവ തോന്നിപ്പിക്കുന്ന നാഡികോശങ്ങളാണിവ. നമ്മള്‍ സിനിമ കാണുമ്പോള്‍ നമ്മള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നത്, അല്ലെങ്കില്‍ അതിലെ കഥാപാത്രം നമ്മള്‍ ആണെന്നോ അല്ലെങ്കില്‍ അതില്‍ സംഭവിക്കുന്നത് നമുക്കാണെന്നും ഒക്കെ തോന്നിപ്പിക്കുന്നത് ഈ മിറര്‍ ന്യൂറോണുകള്‍ ആണ്.

മിറര്‍ ന്യൂറോണുകള്‍ ഉള്ളത് കൊണ്ട് ആണ് നമുക്ക് മറ്റുള്ളവരുമായി കൂട്ടു കൂടാനും , സാമൂഹ്യ പരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുമൊക്കെ കഴിയുന്നത്. നമ്മുടെ പരിണാമ ദശയില്‍ നമ്മെ അതിജീവനത്തിനു സഹായിച്ചതില്‍ മിറര്‍ ന്യൂറോണുകള്‍ നല്ല പങ്ക് വഹിച്ചിരുന്നു. സഹ ജീവികള്‍ക്ക് ആപത്തു സംഭവിക്കുമ്പോള്‍ രക്ഷ പെടാന്‍ സഹായിക്കുന്നത് ഈ ന്യൂറോണുകള്‍ ഉള്ളത് കൊണ്ടാണ്. അമ്മയ്ക്ക് തന്‍റെ കുഞ്ഞുങ്ങളോടുള്ള സ്നേഹം എല്ലാ ജീവികളിലും ഉള്ളത് ഇതിനാലാണ്. മിറര്‍  ന്യൂറോണുകള്‍ ഇല്ലായിരുന്നെങ്കില്‍ ബ്ലൂ ഫിലിം ആസ്വദിക്കാന്‍ പോലും കഴിയില്ലാരുന്നു.

പണ്ട് നമുക്കുണ്ടായിരുന്ന ധാരണ നാഡികോശങ്ങള്‍ മറ്റ് ശരീര കോശങ്ങളെ പോലെ പുതിയവ ഉണ്ടാകില്ലെന്നായിരുന്നു. പക്ഷെ ഇപ്പോഴത്തെ പരീക്ഷണങ്ങള്‍ ഇവ വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യതയെ പറ്റിയാണ്. അതുകൊണ്ട് ഇത്തരം കുട്ടികളെ ആദ്യമേ തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട സാമൂഹ്യാന്തരീക്ഷം ഉണ്ടാക്കികൊടുത്താല്‍ പെട്ടെന്ന് മാറ്റം ഉണ്ടാക്കാന്‍ കഴിയും.

ചില ഓട്ടിസമുള്ള പ്രശസ്തരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അവര്‍ ഏതെങ്കിലും ഒരു മേഖലയില്‍ വളരെ പ്രാവീണ്യമുള്ളവരായിരിക്കും. സാധാരണയായി സംഗീത വാസന യുള്ളവരായിരിക്കും ഇത്തരക്കാര്‍. ചാള്‍സ് ഡാര്‍വിന്‍ എന്ന ലോക പ്രശസ്ത പരിണാമ ശാസ്ത്രജ്ഞന്‍ ഓട്ടിസമുള്ളയാളായിരുന്നു. ചില കുട്ടികള്‍ അസാമാന്യ ബുദ്ധിശക്തി ഉള്ളവരായിരിക്കും.






No comments:

Post a Comment