രണ്ട് തരത്തിലുള്ള മസ്തിഷ്ക പ്രവര്‍ത്തനങ്ങളാണ് സാധാരണ ഉറക്കത്തില്‍ കണ്ടുവരുന്നത്.
1. Rapid Eye Movement ( REM)
2. Non- Rapid Eye Movement ( NREM )
ഇതില്‍ ആദ്യത്തേത് സ്വപ്നവും, മറ്റെല്ലാ ശാരീരിക, മാനസിക പ്രവര്‍ത്തനങ്ങളും ഉറക്കത്തില്‍ സംഭവിക്കുന്നത് ഈ അവസ്ഥയിലാണ്. ഈ അവസ്ഥയില്‍ കണ്ണിലെ കൃഷ്ണമണികള്‍ വളരെ പെട്ടെന്ന്‍ ചലിക്കുന്നത് കൊണ്ടാണ് ഈ പേര് വന്നത്.
രണ്ടാമത്തേത് ഗാഡനിദ്രയ്ക്ക് തുല്യമായ അവസ്ഥയാണ്. ഈ അവസ്ഥയില്‍ യഥാര്‍ത്ഥ വിശ്രമം വ്യക്തിക് ലഭിക്കുന്നുവെന്ന്‍ പറയപ്പെടുന്നു.
എത്രത്തോളം ഗാഡമായി നാം ഉറങ്ങുന്നു അത്രത്തോളം നമ്മുടെ ശരീരവും, മനസ്സും relaxed ആകും. നമ്മുടെ ഗാഡനിദ്ര എത്രത്തോളമായിരുന്നുവെന്ന്‍ ഉണര്‍ന്നെണീക്കുമ്പോഴുള്ള നമ്മുടെ നവോന്മേഷത്തിലൂടെ അറിയാന്‍ സാധിക്കും. ഉറക്കതിലുള്ള സ്വപ്നങ്ങളും, അസ്വസ്ഥകളും നമ്മുടെ വിശ്രമാവസ്ഥയ്ക്ക് വിഘാതമുണ്ടാക്കുന്നു.
ഉറക്കക്കുറവുള്ള ആളുകളില്‍ ഓര്‍മക്കുറവ്, അശ്രദ്ധ എന്നിവ കൂടുതലായി കണ്ടുവരുന്നു. അവരുടെ അഭിപ്രായത്തില്‍ അവര്‍ നോര്‍മല്‍ ആയി ഉറങ്ങുന്നുണ്ട്. പക്ഷെ അവര്‍ക്ക് യഥാര്‍ത്ഥ വിശ്രമം ലഭിക്കുന്നില്ല. ഉറക്കത്തിന്‍റെ ഗുണം ലഭിക്കാത്തവരാണിവര്‍.ഉറക്കക്കുറവുള്ള ഒരാളുടെ മുഖത്തില്‍ നിന്നും നമുക്ക് അത് മനസിലാക്കാന്‍ കഴിയും. മുഖത്തെ തെളിച്ചമില്ലായ്മയും, കണ്ണുകളിലെ വെളിച്ചക്കുറവും വിശ്രമമില്ലായ്മയെ സൂചിപ്പിക്കുന്നു.
മാനസികമായ നവോന്മേഷം നല്ല ഉറക്കത്തിന്‍റെ ലക്ഷണമാണ്. ടെന്‍ഷന്‍,വിഷമം, കുടുംബ പരമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് നല്ല ഉറക്കം പലപ്പോഴും ലഭിക്കാറില്ല. പക്ഷെ ഇങ്ങനെയുള്ളവര്‍ക്ക് നല്ല ഉറക്കം ഇതിനെയൊക്കെ ഫലപ്രഥമായി നേരിടാന്‍ സഹായിക്കും.
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും, ഉണരുകയും ചെയ്യുന്ന ഒരു ശീലം സൃഷ്ടിച്ചെടുക്കുക വഴി പ്രയോജനമുണ്ടാകും. ഒഴിവു ദിനമായാല്‍ കൂടി ഇങ്ങനെ ആവര്‍ത്തിക്കുന്നത് നന്നായിരിക്കും. ഉറങ്ങുന്നതിനു മുന്‍പ് കുറെ നേരം ശ്വാസോച്ഛ്വാസത്തില്‍ മാത്രം ശ്രദ്ധ കൊടുക്കുക. ക്രമേണ ഗാഡനിദ്രയിലേക്ക് പോകാന്‍ സാധ്യതയുണ്ട്.ശരീരത്തിനും, മനസിനും ഗാഡനിദ്രയില്‍ക്കൂടി കിട്ടുന്ന ഈ വിശ്രമാവസ്ഥ വരെ പോസിറ്റീവ് ആയിരിക്കാന്‍ സഹായിക്കുന്നു. ക്രിയാത്മകമായ ഏതൊരു കാര്യത്തിനും നമ്മെ സഹായിക്കുന്നത് ഇടവേളകളിലുള്ള വിശ്രമാവസ്ഥ തന്നെയാണ്.
വിശ്രമമില്ലാത്ത മനസും, ശരീരവും ഒരു യന്ത്രമാണ്. അത് യാന്ത്രികമായി ചലിക്കുക മാത്രം ചെയ്യുന്നു. ക്രീയാത്മകമായി ജീവിതത്തെയും, ലോകത്തെയും ക്രമപ്പെടുത്തുവാനും, പ്രകൃതിയില്‍ നിന്നും പുതിയ പലതും അറിയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യാന്‍ നല്ല രീതിയിലുള്ള വിശ്രമാവസ്ഥയില്‍ കൂടി മാത്രമേ സാധിക്കൂ. ഓളങ്ങളില്ലാത്ത നദിയില്‍ക്കൂടി നമുക്ക് അടിത്തട്ട് കാണുവാന്‍ സാധിക്കുന്നതു പോലെ മനസിന്‍റെ ഓളങ്ങള്‍ വിശ്രമിക്കുമ്പോള്‍ നമ്മുടെ പ്രതിബന്ധങ്ങളും, കാര്യകാരണങ്ങളും നമുക്ക് സ്വയം ബോധ്യപ്പെടും.
എല്ലാവര്‍ക്കും നല്ല ഉറക്കം ആശംസിക്കുന്നു.

No comments:
Post a Comment