വാവലുകള്‍ക്ക് രാത്രി മാത്രമേ കാഴ്ചയുള്ളൂവെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പകല്‍ മുഴുവനും അവ ഏതെങ്കിലും മരക്കൊമ്പില്‍ തല കീഴായി വിശ്രമിക്കുന്നതെന്നും. യഥാര്‍ത്ഥത്തില്‍ വാവലുകള്‍ മനുഷ്യരേക്കാള്‍ നന്നായി പ്രകൃതിയിലെ എല്ലാ വസ്തുക്കളെയും വ്യക്തമായി മനസിലാക്കുന്നുണ്ട്.
മനുഷ്യന്‍ പ്രകാശത്തിലൂടെ വസ്തുക്കളുടെ പ്രതിഫലനങ്ങള്‍ കണ്ണുകളിലൂടെ തലച്ചോറിനാല്‍ അപഗ്രഥിക്കുന്നു. മനുഷ്യന്‍ പ്രകൃതിയെ കാണുന്നതു പോലെയാകില്ല മറ്റൊരു ജീവിയുടെ പ്രകൃതിദൃശ്യം.മനുഷ്യന്‍റെ ചുവപ്പ് നിറം എന്നത് മറ്റേതെങ്കിലും കളറില്‍ ആയിരിക്കും വേറൊരു ജീവി കാണുന്നത്.മനുഷ്യന്‍ അവന്‍റെ കാഴ്ച്ചയുടെ പരിമിതിയിലൂടെയാണ് സിനിമ ആസ്വദിക്കുന്നത്. ഈ പരിമിതി ഇല്ലാത്ത ഒരു ജീവിക്ക് സിനിമ എന്നത് മറ്റെന്തെങ്കിലും ദൃശ്യമായിട്ടായിരിക്കും അനുഭവപ്പെടുക. അതുപോലെ മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിനും പരിധിയുണ്ട്. മനുഷ്യന്റെ ഫ്രീക്വന്‍സി റേഞ്ച് ( 20 Hz - 20 KHz).
വാവലുകള്‍ക്ക് കണ്ണുണ്ടെങ്കിലും അവ കൂടുതലായും ആശ്രയിക്കുന്നത് അതിന്‍റെ വലിയ ചെവികളെയാണ്. വാവലുകള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ഫ്രീക്വന്‍സി റേഞ്ച് മനുഷ്യന്‍റെതിനെക്കാള്‍ കൂടുതലാണ്. അവയ്ക്ക് ultrasonic റേഞ്ചിലുള്ള ശബ്ദങ്ങള്‍ സൃഷ്ടിക്കാനും , കേള്‍ക്കാനും സാധിക്കും.ഈ ഫ്രീക്വന്‍സിയില്‍ ശബ്ദങ്ങള്‍ അയച്ച് വസ്തുക്കളില്‍ തട്ടി തിരിച്ചുവരുന്നു. ഈ എക്കോ ( echo ) ചെവിയിലൂടെ കേട്ട് , ആ വാസ്തുവിന്‍റെ ദൂരം, വലിപ്പം, വേഗത , അതിന്റെ ആകൃതി അങ്ങനെയെല്ലാം തന്നെ അറിയാന്‍ സാധിക്കുന്നു.micrometer വലുപ്പത്തിലുള്ള വസ്തുക്കളെ പോലും ഇങ്ങനെ അറിയാന്‍ സാധിക്കുന്നു.ഇരപിടിക്കാനും, മുന്‍പിലുള്ള സഞ്ചാര തടസങ്ങളെയെല്ലാം ഇങ്ങനെ അറിയാനും വവലുകളെ ഇത് സഹായിക്കുന്നു.
മനുഷ്യന്‍റെ കാഴ്ചയെക്കള്‍ കൃത്യമായി ശബ്ദത്തിലൂടെ ഇങ്ങനെ ദിശയും, വസ്തുക്കളെയും തിരിച്ചറിയുന്ന മെത്തേഡ് ആണ് ' echolocation ' എന്നറിയപ്പെടുന്നത്. നീലതിമിംഗലങ്ങലും മറ്റും ഇങ്ങനെയാണ് സമുദ്രാന്തര്‍ഭാഗത്ത് സഞ്ചരിക്കുന്നത്. ഈ രീതി കൃത്രിമമായി നിര്‍മിച്ചാണ് നമ്മള്‍ അന്തര്‍വാഹിനികളില്‍ നാവിഗേഷന് വേണ്ടി ഉപയോഗപ്പെടുത്തുന്നത്.
വാവലുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ കണ്ണുകളുണ്ട്. പകല്‍ സമയത്ത് കാഴ്ചയ്ക്കായി ഇതുപയോഗിക്കുന്നുണ്ട്. പക്ഷെ രാത്രിയിലെ സഞ്ചാരത്തിനും, ഇര പിടിക്കാനും സഹായിക്കുന്നത് 'echolocation' ആണ്. നമുടെ തലമുടിയിഴ വലുപ്പത്തിലുള്ള വസ്തുക്കളെപ്പോലും വാവലുകള്‍ക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയും. അപ്പോള്‍ പിന്നെ വാവലുകള്‍ക്ക് കണ്ണു കൊണ്ടുള്ള കാഴ്ച്ചയുടെ കാര്യം തന്നെയില്ല.


No comments:
Post a Comment